ബോ​യിം​ഗ് കമ്പനി​യു​ടെ 737 മാ​ക്സ് 8 മോ​ഡ​ല്‍ യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍ യു​എ​ഇ​യും നിരോധിച്ചു

0
448

ന്യൂ​ഡ​ല്‍​ഹി: ബോ​യിം​ഗ് കമ്പനി​യു​ടെ 737 മാ​ക്സ് 8 മോ​ഡ​ല്‍ യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍ യു​എ​ഇ​യും നിരോധിച്ചു. എ​ത്യോ​പ്യ​ന്‍ വി​മാ​ന​ദു​ര​ന്ത​ത്തി​നു പി​ന്നാ​ലെ​യാ​ണു ന​ട​പ​ടി. ഇതു ​സം​ബ​ന്ധി​ച്ച യു​എ​ഇ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. അ​പ​ക​ട​ത്തി​നു​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം വീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ജി​സി​എ​എ അ​റി​യി​ച്ചു. 2017-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഈ ​മോ​ഡ​ല്‍ ആ​റു മാ​സ​ത്തി​നി​ടെ ര​ണ്ടു വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍​ക്കാ​ണ് ഇ​ര​യാ​യ​ത്. ചൈ​ന ക​ഴി​ഞ്ഞ​ദി​വ​സം ബോ​യിം​ഗ് ക​ന്പ​നി​യു​ടെ 97 വി​മാ​ന​ങ്ങ​ള്‍ നി​ല​ത്തി​റ​ക്കി​യി​രു​ന്നു. ബ്രി​ട്ട​ന്‍, നോ​ര്‍​വേ, ഓ​സ്ട്രേ​ലി​യ, സിം​ഗ​പ്പു​ര്‍, ഒ​മാ​ന്‍, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, ദ​ക്ഷി​ണ​കൊ​റി​യ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളും മാ​ക്സ് എ​ട്ടി​ന്‍റെ സ​ര്‍​വീ​സ് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചു. എ​ത്യോ​പ്യ​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ കെ​നി​യ​യി​ലേ​ക്കു പു​റ​പ്പെ​ട്ട വി​മാ​നം ത​ക​ര്‍​ന്ന് 157 പേ​രാ​ണു ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്. ആ​റു മാ​സം മു​ന്പ് ഇ​ന്തോ​നേ​ഷ്യ​യി​ലെ ല​യ​ണ്‍ എ​യ​റി​ന്‍റെ സ​മാ​ന മോ​ഡ​ല്‍ വി​മാ​നം ത​ക​ര്‍​ന്ന് 189 പേ​ര്‍ മ​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here