ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ അധികാരത്തില്‍നിന്ന് മാറ്റാന്‍ ശ്രമം

0
27

 

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ അധികാരത്തില്‍നിന്ന് മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഭരണകക്ഷിയിലെ വിമതർ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നതായി സണ്‍ഡെ ടൈംസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ജൂണില്‍ ബ്രിട്ടനില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലാണ് തെരേസ മേക്ക് പാർട്ടിയില്‍ മേധാവിത്വം നഷ്ടപ്പെട്ടത്. കേവലം ഭൂരിപക്ഷം തികക്കാനാവാതെയായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിച്ചത്. മേയുടെ ഭരണത്തിന്‍ കീഴില്‍ എംപിമാരും അസ്വസ്ഥരാണെന്നാണ് റിപ്പോർട്ടുകള്‍. ഈ സാഹചര്യത്തിലാണ് തെരേസ മേക്കെതിരെ സ്വന്തം പാർട്ടിയില്‍നിന്ന് തന്നെ നീക്കങ്ങളുണ്ടാവുന്നത്. മേക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ച് അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സണ്‍ഡെ ടൈംസ് റിപ്പോർട്ട് ചെയ്തു. എട്ട് പേരുടെകൂടി പിന്തുണയുണ്ടെങ്കില്‍ പാര്‍ലമെന്‍റില്‍ പ്രമേയം പാസാക്കാനാവും. മേയുടെ ഭരണത്തിന്‍കീഴില്‍ ബ്രെക്സിറ്റ് നടപടികള്‍ മന്ദഗതിയിലാവുമോയെന്നും എംപിമാര്‍ ആശങ്ക രേഖപ്പെടുത്തുന്നു. 2019തൊടെ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മേയ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മന്ത്രിയുള്‍പ്പെടെ രണ്ടുപേരുടെ രാജിയും തെരേസ മേക്ക് മുന്നില്‍ പ്രതികൂല സാഹചര്യമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here