ബ്രി​ട്ട​നു​മാ​യുള്ള വാ​ണി​ജ്യ​ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി​ത്ത​ന്നെ തു​ട​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

0
57

ല​ണ്ട​ന്‍: ​ബ്രെ​ക്സി​റ്റി​നു ശേ​ഷം ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച്‌​ ബ്രി​ട്ട​​ന്‍റെ പ്രാ​ധാ​ന്യം കു​റ​യു​ക​യി​ല്ലെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വ്യാ​പാ​ര വാ​ണി​ജ്യ ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി​ത്ത​ന്നെ തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ല​ണ്ട​നി​ലെ ഫ്രാ​ന്‍​സി​സ് ക്രി​ക്ക് ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ന്ന ഇ​ന്ത്യ-​യു.​കെ സി.​ഇ.​ഒ ഫോ​റ​ത്തി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം. ഇ​രു​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ നി​ല നി​ല്‍​ക്കു​ന്ന വ്യാ​പാ​ര​ബ​ന്ധ​ത്തി​ല്‍ ഫോ​റം സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും പ​ങ്കെ​ടു​ത്ത ഫോ​റ​ത്തി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​മു​ള്ള ബി​സി​ന​സ്​ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ച്ചു.
ഇ​ന്ത്യ-​യു.​കെ സി.​ഇ.​ഒ ഫോ​റം ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ജ​യ്​ പി​ര​മ​ള്‍, രാ​കേ​ഷ് മി​ത്ത​ല്‍, ലു​ലു ഗ്രൂ​പ്​ ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി, ഭാ​ര​ത് ഹോ​ട്ട​ല്‍ എം.​ഡി ജ്യോ​ത്സ്ന സൂ​രി, എ​ച്ച്‌.​എ.​എ​ല്‍ ചെ​യ​ര്‍​മാ​ന്‍ സു​വ​ര്‍​ണ​രാ​ജു തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്ത്യ​ന്‍ ബി​സി​ന​സ് സ​മൂ​ഹ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത് പ​ങ്കെ​ടു​ത്ത​ത്. യോ​ഗ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള സാ​ങ്കേ​തി​ക പ​ങ്കാ​ളി​ത്തം വെ​ളി​പ്പെ​ടു​ത്തു​ന്ന സ​യ​ന്‍​സ്​ പ്ര​ദ​ര്‍​ശ​ന​വും ഇ​രു രാ​ഷ്​​ട്ര നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. കാ​ന്‍​സ​ര്‍, മ​ലേ​റി​യ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബ​യോ മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​ണ്​ ഫ്രാ​ന്‍​സി​സ്​ ക്രി​ക്ക് ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here