ബ്രി​​​ട്ടീ​​​ഷ് കാ​​​ബി​​​ന​​​റ്റി​​​ലെ ജൂ​​​ണി​​​യ​​​ര്‍ മ​​​ന്ത്രി ഫി​​​ലി​​​പ്പ് ലീ ​​​രാ​​​ജി​​​വ​​​ച്ചു

0
56

ല​​​ണ്ട​​​ന്‍: ബ്രി​​​ട്ടീ​​​ഷ് കാ​​​ബി​​​ന​​​റ്റി​​​ലെ ജൂ​​​ണി​​​യ​​​ര്‍ മ​​​ന്ത്രി ഫി​​​ലി​​​പ്പ് ലീ ​​​രാ​​​ജി​​​വ​​​ച്ചു. ബ്രെ​​​ക്സി​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ല്‍ പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​നു​​​ള്ള പ​​​ങ്ക് പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന സ​​​ര്‍​​​ക്കാ​​​ര്‍ ന​​​യ​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാണ് രാജി. യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​ന്‍ വി​​​ടു​​​ന്ന​​​തി​​​നു നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള 2019 മാ​​​ര്‍​​​ച്ച്‌ എ​​​ന്ന സ​​​മ​​​യപ​​​രി​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നും ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ​​​ടി​​​ക്ര​​​മം സം​​​ബ​​​ന്ധി​​​ച്ചു വീ​​​ണ്ടും ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ലീ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.  ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ല​​​യി​​​ല്‍ ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ല്‍ ബ്രി​​​ട്ട​​​നു വ​​​ന്‍ സാ​​​ന്പ​​​ത്തി​​​ക ന​​​ഷ്ടം ഉ​​​ണ്ടാ​​​വും. പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ല്‍ തെ​​​രേ​​​സാ മേ ​​​സ​​​ര്‍​​​ക്കാ​​​ര്‍ കൊ​​​ണ്ടു​​​വ​​​രു​​​ന്ന ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍​​​ക്ക് എ​​​തി​​​രേ വോ​​​ട്ടുചെ​​​യ്യാ​​​ന്‍ വേ​​​ണ്ടി​​​യാ​​​ണു രാ​​​ജി​​​യെ​​​ന്നും ലീ ​​​പ​​​റ​​​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here