ഭീകരസംഘടന ഐ.എസ്. പാകിസ്താന് ഭീഷണിയെന്ന് റിപ്പോര്‍ട്ട്

0
91

 

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) പാകിസ്താന് ഭീഷണിയാകുന്നതായും സംഘടനയുടെ സാന്നിധ്യം രാജ്യത്ത് ആശങ്കാകരമാംവിധം വര്‍ധിക്കുന്നെന്നും റിപ്പോര്‍ട്ട്. പാക് കാര്യങ്ങള്‍ പഠിക്കുന്ന പാകിസ്താന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പീസ് സ്റ്റഡീസ് (പിപ്സ്) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ബലൂചിസ്താനില്‍ നടന്ന പല ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടും ഐ.എസിന്റെ സംഘടിത സാന്നിധ്യം രാജ്യത്തില്ലെന്നാണ് പാകിസ്താന്റെ അവകാശവാദം.

വടക്കന്‍ സിന്ധിലും ബലൂചിസ്താനിലും ഐ.എസ്. സജീവമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം രണ്ട് ചൈനക്കാരെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവത്തിനുപിന്നില്‍ ഐ.എസാണെന്ന് പിപ്സ് പറയുന്നതായി ‘ഡോണ്‍’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന റിപ്പോര്‍ട്ടാണ് പിപ്സിന്റേത്. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി), ജമ അത്തുള്‍ അഹ്റാര്‍ എന്നിവയും സമാനലക്ഷ്യങ്ങളുള്ള മറ്റു സംഘടനകളുമാണ് 58 ശതമാനം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദേശീയതയ്ക്ക് ഊന്നല്‍നല്‍കുന്ന ഭീകരരാണ് 37 ശതമാനം ആക്രമണങ്ങള്‍ക്ക് പിന്നില്‍. അഞ്ച് ശതമാനം ഭീകരാക്രമണങ്ങള്‍ക്കുപിന്നില്‍ വംശീയസംഘടനകളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here