മകളെ കാമുകനോടൊപ്പം അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍

0
119

വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത മകളെ തന്‍റെ കാമുകനോടൊപ്പം അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. തിരുവനന്തപുരം കുന്നത്തുകാലിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. അമ്മയുടെ കാമുകന്‍ ഇടയ്ക്കിടെ വീട്ടില്‍ എത്തി കുട്ടിയോട് നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നു. കുട്ടി അമ്മയ്‌ക്കെതിരെ പോലീസില്‍ മൊഴി നല്‍കി.
അമ്മയുടെ വഴിവിട്ട ബന്ധങ്ങള്‍ സഹിക്കാനാകാതെ ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി വീടുവിട്ടിറങ്ങിയിരുന്നു. ശേഷം ഒരു ബന്ധുവീട്ടില്‍ എത്തി. കുട്ടിയെ കാണാതായതോടെ അമ്മ പോലീസില്‍ പരാതി നല്‍കി. അന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടില്‍ എത്തിയ പോലീസിന് കുട്ടിയുടെ ഡയറി കിട്ടുകയായിരുന്നു. ഇതില്‍ നിന്നാണ് പീഡന വിവരം പോലീസ് അറിഞ്ഞത്. ശേഷം കുട്ടിയെ ബന്ധുവീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തി. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. അമ്മയുടെ കാമുകന്‍ ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here