മണ്ഡലകാലത്തിന് നാളെ തുടക്കം

0
43

 

തൃ​ശൂ​ര്‍: വ്യാ​ഴാ​ഴ്ച വൃ​ശ്ചി​കം ഒ​ന്ന്. വ്ര​ത​നി​ഷ്ഠ​യും ശ​ര​ണ​മ​ന്ത്ര​ങ്ങ​ളു​മാ​യി വീ​ണ്ടും മ​ണ്ഡ​ല​കാ​ലം. എ​ന്നാ​ല്‍ ശ​ബ​രി​മ​ല​ക്ക്​ ഇ​ന്ന് മു​ത​ല്‍ ഭ​ക്ത​രു​ടെ യാ​ത്ര തു​ട​ങ്ങു​മ്പോ​ള്‍ ഇ​രു​മു​ടി​ക്കെ​ട്ടി​നൊ​പ്പം ജി.​എ​സ്.​ടി​യു​ടെ ഭാ​ര​വും ചു​മ​ന്നു വേ​ണം മ​ല ച​വി​ട്ടാ​ന്‍.ച​ര​ക്ക് സേ​വ​ന നി​കു​തി ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ മ​ണ്ഡ​ല​കാ​ല​മാ​ണി​ത്. മു​ണ്ട്​ ഉ​ള്‍പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ള്‍ക്ക് വി​ല ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​തി​ല്‍ നി​ന്നും പൂ​ജാ​സാ​മ​ഗ്രി​ക​ള്‍​ക്ക് 10 ശ​ത​മാ​ന​മാ​ണ്​ വി​ല വ​ര്‍​ധ​ന​യെ​ന്ന്​ പൂ​ജ സാ​മ​ഗ്രി​ക​ളു​െ​ട വി​ല്‍​പ​ന​ക്കാ​ര്‍ പ​റ​യു​ന്നു. ജൂ​ണി​ല്‍ പ്ര​ഖ്യാ​പി​ച്ച ആ​ദ്യ നി​ര​ക്കി​ല്‍​നി​ന്നും പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ള​വ് വ​രു​ത്തി​യ ശേ​ഷ​വും വി​ല ഉ​യ​ര്‍​ന്നു ത​ന്നെ​യാ​ണെ​ന്ന്​ തൃ​ശൂ​രി​ല്‍ പൂ​ജാ സാ​മ​ഗ്രി​ക​ളു​ടെ മൊ​ത്ത വി​ല്‍​പ​ന ന​ട​ത്തു​ന്ന ജെ.​കെ സ്​​േ​റ്റാ​ഴ്സ് ഉ​ട​മ ജ​യ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

വ​ട​ക്കേ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന പൂ​ജാ സാ​മ​ഗ്രി​ക​ള്‍​ക്ക് നി​കു​തി ഒ​ഴ​വാ​ക്കി​യെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ക്ക്​ പ്ര​തി​ഷേ​ധ​ങ്ങ​െ​ള തു​ട​ര്‍​ന്നാ​ണ്​ ഇ​ള​വ് അ​നു​വ​ദി​ച്ച​ത്. ഇ​രു​മു​ടി​യും മാ​ല​യും കാ​ണി​പ്പൊ​ന്നും അ​ട​ക്ക​മു​ള്ള​വ​യു​ടെ വി​ല​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ അ​ഞ്ച് മു​ത​ല്‍ 30 രൂ​പ വ​രെ വ​ര്‍​ധ​ന​യു​ണ്ട്. നി​റ​ക്കു​ന്ന​തി​നു​ള്ള നെ​യ്യി​ന്​ 530 രൂ​പ​യും വി​ള​ക്കെ​ണ്ണ​ക്ക് 173 രൂ​പ​യു​മാ​ണ് വി​ല. നാ​ളി​കേ​ര​ത്തി​നും വ​ന്‍ വി​ല​യാ​ണ്. 50-60 രൂ​പ​യാ​ണ് പൊ​തി​ച്ച തേ​ങ്ങ​യു​ടെ വി​ല.
ഇ​രു​മു​ടി​ക്കെ​ട്ടി​ല്‍ നി​റ​ക്കു​ന്ന വി​വി​ധ വ​സ്​​തു​ക്ക​ളു​ടെ ജി.​എ​സ്.​ടി നി​ര​ക്ക്
•ച​ന്ദ​ന​ത്തി​രി-12%
•നെ​യ്യ്-12-%
•ഉ​ണ​ക്ക​മു​ന്തി​രി-5%
•കാ​ണി​പ്പൊ​ന്ന്-4%
•ക​ല്‍​ക്ക​ണ്ടം-5%
•പ​ഞ്ച​സാ​ര-5%
•മാ​ല, ലോ​ക്ക​റ്റ്-5%
•ഇ​രു​മു​ടി -5%
•പു​ത​പ്പ്-5%
•ബാ​ഗ്-12%
•എ​ണ്ണ-5%
•തി​രി-5%
•തേ​ന്‍-5%

LEAVE A REPLY

Please enter your comment!
Please enter your name here