മരണം സിനിമയെ വേട്ടയാടുന്ന 2016

0
30

ഇൗ വർഷത്തിനിതെന്തു പറ്റി ? മലയാള സിനിമയിൽ മരണത്തിന്റെ വർഷമാകുകയാണോ 2016 ? മൂന്ന് മാസം തികഞ്ഞിട്ടില്ല. അപ്പോഴേക്കും ഒന്നും രണ്ടുമല്ല ഒമ്പത് പ്രതിഭകളാണ് നമ്മെ വിട്ടു പോയത്.

കല്‍പനയും ഷാൻ ജോൺസണുമൊക്കെ വിടപറഞ്ഞ വേദനയില്‍ നിന്നും വിട്ടുമാറുന്നതിന് മുൻപാണ് ഒ എന്‍ വിയുടെയും ആനന്ദക്കുട്ടന്റെയും രാജാമണിയുടെയും വേര്‍പാട്. പിന്നാലെ രാജേഷ് പിള്ളയും ഇപ്പോൾ കലാഭവൻ മണിയും. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് മണിയുടെ മരണം.

കഴിഞ്ഞ ആഷ്ചയാണ് മലയാളികളുടെ പ്രിയ സംവിധായകൻ അകാലത്തിൽ വിടവാങ്ങിയത്. പിന്നാലെ മുതിർന്ന സംവിധായകനായ മോഹൻ രൂപും വിടവാങ്ങി. മലയാളികളെ ഒന്നടങ്കം ഞെട്ടലിൽ ആഴ്ത്തിയാണ് നടി കൽപന (51) വിടവാങ്ങിയത്. ഹൈരദാബാദിൽ വച്ച് ഹൃദയാഘാതം മൂലം ജനുവരി 25നായിരുന്നു കൽപനയുടെ അന്ത്യം. മലയാളത്തിലെ മനോഹരങ്ങളായ പദങ്ങള്‍ ഇനിയും ബാക്കിവച്ച് പോയ മഹാകവി ഒ എന്‍ വി കുറുപ്പ് (84) ഓര്‍മകളിലേക്ക് അകന്നത് 2016 ഫെബ്രുവരി 13 നാണ്. മലയാള സിനിമാ സാഹിത്യലോകത്തിന് ഒരു വസന്തകാലമാണ് നഷ്ടമായത്. മൂന്നു പതിറ്റാണ്ടിലേറെയായി സിനിമാ സംഗീത രംഗത്തു സജീവ സാന്നിധ്യമായിരുന്ന രാജാമണി (60) യുടെ വിയോഗവും ഫെബ്രുവരിയിലായിരുന്നു.

മലയാളസിനിമയുടെ തീരാനഷ്ടം തന്നെയായിരുന്നു ഛായാഗ്രാഹകനായ ആനന്ദക്കുട്ട(62)ന്റെ വിടവാങ്ങലും. അർബുദരോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം ഫെബ്രുവരി 14 നാണ് ആനന്ദക്കുട്ടന്‍ പടിയിറങ്ങിത്. ഗായികയും സംഗീത സംവിധായകയും അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളുമായ ഷാന്‍ ജോണ്‍സ(29)ന്റെ മരണവും അപ്രതീക്ഷിതമായിരുന്നു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ കൊല്ലം ജി കെ പിള്ള(83)യും അന്തരിച്ചത്. നൂറിലേറെ നാടകങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്്.

പ്രതിഭകളൊരുപാടു പേർ ഇതിനൊടകം തന്നെ നമ്മെ വിട്ടു പോയി. സിനിമാക്കാർക്ക് മോശം വർഷമായി മാറുകയാണോ 2016 ?