മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ

0
28

കൊച്ചി: ഐപിഎല്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യു അറിയിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും ശ്രീശാന്തിന്‍റെ ആജീവനന്താ വിലക്ക് നീക്കേണ്ടെന്നാണ് ബി സിസി ഐയുടെ തീരുമാനമെന്ന് ടി.സി.മാത്യു കൊച്ചിയിൽ പറഞ്ഞു.
ബി സിസിഐയുടെ പക്കലുളള റിപ്പോർട്ടുകൾ അനുസരിച്ച് ശ്രീശാന്തിനെ കോഴ വിവാദത്തിൽ ക്ലീൻചിറ്റ് നൽകിയിട്ടില്ല എന്നും അദ്ധേഹം പറഞ്ഞു.