മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംസ്ഥാനത്ത്‌ നിരോധിച്ചു

0
99

തിരുവനന്തപുരം : സംസ്ഥാനത്ത്‌ വിപണിയില്‍ ലഭ്യമായ 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ പരിശോധനയില്‍ മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചു. അവയുടെ ഉത്പ്പന്നം, സംഭരണം, വിതരണം, വില്‍പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആനന്ദ് സിംഗാണ്‌ ഉത്തരവിറക്കിയത്‌. മെയ്‌ 31ന്‌ 45 ബ്രാന്‍ഡ് വെളിച്ചെണ്ണകളും ജൂണ്‍ 30ന്‌ 51 ബ്രാന്‍ഡ് വെളിച്ചെണ്ണകളും നിരോധിച്ചിരുന്നു. ഇതിനു പുറമേയാണ്‌ 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ കൂടി ഇന്ന് നിരോധിച്ചത്. ഇതോടെ ആകെ 170 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here