മികച്ച ജനപ്രിയസിനിമയ്ക്കും ഇനി ഓസ്‌കാര്‍ അവാര്‍ഡ് നല്‍കും

0
12

ലോസാഞ്ചല്‍സ്: മികച്ച ജനപ്രിയസിനിമയ്ക്കും ഇനി മുതല്‍ ഓസ്‌കാര്‍ അവാര്‍ഡ് നല്‍കുമെന്ന് ഓസ്‌കാര്‍ അക്കാഡമിയുടെ പുതിയ പ്രസിഡന്റ് ജോണ്‍ ബെയ്‌ലി. ജനപ്രിയസിനിമയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് തീരുമാനിക്കും.

ചടങ്ങിന്റെ ദൈര്‍ഗ്യം മൂന്നുമണിക്കൂറായി നിജപ്പെടുത്താനും 2020ലെ ഓസ്‌കാര്‍ പുരസ്‌കാരദാനച്ചടങ്ങ് നേരത്തെ നടത്താനും തീരുമാനമായി. ജോണ്‍ ബെയ്‌ലിയാണ് ഇക്കാര്യങ്ങള്‍ ഇമെയില്‍വഴി അക്കാഡമി അംഗങ്ങളെ അറിയിച്ചത്. 2019 ലെ പുരസ്‌കാരദാനച്ചടങ്ങ് ഫെബ്രുവരി 24നും 2020ലേത് ഫെബ്രുവരി 9നും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here