മിഗ്വല്‍ ഡിയസ് കാനല്‍ ക്യൂബയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു

0
102

ഹവാന: ക്യൂബയുടെ പുതിയ പ്രസിഡന്റായി മിഗ്വല്‍ ഡിയസ് കാനല്‍ ചുമതലയേറ്റു. ദേശീയ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഒരാളൊഴിച്ച്‌ മറ്റെല്ലാവരും ഡിയസിനെ പിന്തുണച്ചു. 1959ലെ വിപ്ലവത്തിനുശേഷം ആദ്യമായാണ് കാസ്‌ട്രോ കുടുംബാംഗമല്ലാത്ത ഒരാള്‍ ക്യൂബയുടെ നേതൃപദവിയേല്‍ക്കുന്നത്. റൗള്‍ കാസ്‌ട്രോ പ്രസിഡന്റ് പദവിയൊഴിഞ്ഞെങ്കിലും പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരും. റൊള്‍ കാസ്‌ട്രോയുടെ പ്രിയപ്പെട്ട അനുയായിയാണ് മിഗ്വല്‍ ഡിയസ്. അതുകൊണ്ടുതന്നെ നേതൃമാറ്റമുണ്ടായെങ്കിലും രാജ്യത്തിന്‍റെ അടിസ്ഥാനനയങ്ങള്‍ മാറുമെന്ന് നിരീക്ഷകര്‍ കരുതുന്നില്ല. വിദേശനയത്തിന് മാറ്റമുണ്ടാകില്ലെന്നും മുതലാളിത്തത്തിന് രാജ്യത്ത് സ്ഥാനമില്ലെന്നും പുതിയ പ്രസിഡന്റ് വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ, മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന യുവതലമുറ ഡിയസിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. മുരടിച്ച സമ്ബദ് രംഗമാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്ന വെല്ലുവിളികളില്‍ ഏറ്റവും വലുത്.

LEAVE A REPLY

Please enter your comment!
Please enter your name here