മുഖ്യമന്ത്രി വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി

0
182

വയനാട്: വയനാട്ടിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, എം.ഐ.ഷാനവാസ് എംപി തുടങ്ങിയവര്‍ക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.  ബത്തേരിയില്‍ ഹെലികോപ്റ്ററില്‍ എത്തിയ മുഖ്യമന്ത്രി മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാന്പിലാണ് ആദ്യം എത്തിയത്. ഇവിടെ ആയിരത്തോളം ആളുകളുണ്ട്. ക്യാന്പിലെത്തിയ മുഖ്യമന്ത്രി ജനങ്ങളുടെ ആവശ്യങ്ങള്‍ കേട്ട ശേഷം എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.
മുണ്ടേരിയിലെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി വയനാട് കളക്‌ട്രേറ്റിലേക്ക് പോയി. ഇവിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥരോടും കളക്‌ട്രേറ്റിലെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  അവലോകന യോഗത്തില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ ഏകദേശ ചിത്രം പരിശോധിക്കും. തുടര്‍ന്നായിരിക്കും മറ്റ് സഹായങ്ങളുടെ കാര്യങ്ങള്‍ പരിഗണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here