മുട്ടയുടെ ഗുണങ്ങള്‍

0
157

മുട്ട ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണവസ്തുവാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിയ്ക്കാവുന്ന സമീകൃതാഹാരം.
പേശികളുടെ വളര്‍ച്ചയ്ക്കും കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും പ്രോട്ടീനുകള്‍ ആവശ്യമാണ്. മുട്ട ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീന്‍ പ്രദാനം ചെയ്യും.മുട്ടയില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. കാത്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ ഡിക്ക് കഴിയും. അങ്ങനെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് ഉയരും.
പൂരിത കൊഴുപ്പിന്‍റെ സ്ഥാനത്ത് മുട്ടയിലുള്ളത് മോണോസാച്ചുറേറ്റഡ് കൊഴുപ്പും പോളിസാച്ചുറേറ്റഡ് കൊഴുപ്പുമാണ്.ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നുമില്ല. മുട്ടയിലുള്ള പോഷകമായ കോളിന്‍ നാഡീവ്യവസ്ഥയെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്ന പ്രശ്ങ്ങളുടെ തീവ്രത കുറയ്ക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മുട്ടയില്‍ ലുട്ടെയ്ന്‍, സീക്സാന്തിന്‍ എന്നീ രണ്ട് കാര്‍ട്ടെനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോലെ ആരോഗ്യകരമാണ്. പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം ലഭിയ്ക്കാന്‍ മുട്ട മുഴുവന്‍ കഴിയ്ക്കണമെന്നതാണ് വാസ്തവം. എന്നാല്‍ മുട്ടമഞ്ഞയില്‍ കൊളസ്ട്രോളുണ്ടെന്ന കാര്യം പറഞ്ഞ് പലരും ഇത് കഴിയ്ക്കാറില്ല. മുട്ടമഞ്ഞയും ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്നാണ് വാസ്തവം.
കൊളീന്‍, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ ഡി
കൊളീന്‍, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി6, അയേണ്‍, വൈറ്റമിന്‍ ഇ, സിങ്ക് എന്നിവയടങ്ങിയിരിയ്ക്കുന്നത് മുട്ട മഞ്ഞയിലാണ്. ഇതുകൊണ്ടുതന്നെ മുട്ടയുടെ ഗുണങ്ങള്‍ പൂര്‍ണമായും ശരീരത്തിന് ലഭിയ്ക്കണമെങ്കില്‍ മുട്ടമഞ്ഞ കഴിയ്ക്കുക തന്നെ വേണം.

തലച്ചോറിന്‍റെ ആരോഗ്യത്തിന്
ഇതില്‍ കോളിന്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഡിപ്രഷന്‍, അല്‍ഷീമേഴ്സ് എന്നിവ തടയാന്‍ ഏറെ ഗുണകരം.

 

വൈറ്റമിന്‍ കെയുടെ നല്ലൊരു ഉറവിടമാണിത്. വൈറ്റമിന്‍ കെ എല്ലുകളുടെ ആരോഗ്യത്തിനും എല്ലുതേയ്മാനം പോലുള്ളവ തടയുന്നതിനും ഏറെ ഫലപ്രദമാണ്.

 

ക്യന്‍സറുകള്‍
ഇതില്‍ വൈറ്റമിന്‍ ഡി, സെലേനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബ്രെസ്റ്റ്, കോളന്‍ ക്യന്‍സറുകള്‍ തടയാന്‍ ഫലപ്രദമാണ്.കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വൈററമിന്‍ ഡി അത്യാവശ്യമാണ്. വൈററമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട.

 

ഹോമോസിസ്റ്റീന്‍
ഇതിലെ കോളീന്‍ ശരീരത്തിലെ ഹോമോസിസ്റ്റീന്‍ എന്നൊരു ഘടകത്തെ നിയന്ത്രിയ്ക്കുന്നു. ഇത് അധികമാകുന്നത് രക്തക്കുഴലുകളെ കേടു വരുത്തും.കോളീന്‍ ശരീരത്തിലെ മുറിവുകളും ചതവുകളും പഴുപ്പുമെല്ലാം നിയന്ത്രിയ്ക്കാന്‍ പ്രധാനമാണ്.

 

സ്ട്രോക്ക്
ശരീരത്തിലെ രക്തകോശങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ മുട്ട മഞ്ഞ സഹായിക്കും. രക്തകോശങ്ങള്‍ വര്‍ദ്ധിയ്ക്കുന്നത് ഓക്സിജന്‍ സഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും. സ്ട്രോക്ക് തടയാന്‍ ഇത് സഹായിക്കും.

 

കാഴ്ച ശക്തി
കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കാനും മുട്ട മഞ്ഞ ഏറെ നല്ലതാണ്.പ്രത്യേകിച്ചു പ്രായക്കൂടുതല്‍ കാരണമുള്ള തിമിരം പോലുള്ള പ്രശ്നങ്ങള്‍. മുട്ടയിലെ കരാട്ടനോയ്ഡുകള്‍, വൈറ്റമിനുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.പ്രായമായവരില്‍ അന്ധതയ്ക്ക് കാരണമാകുന്ന മാക്യുലാര്‍ ഡിജെനറേഷന്‍ എന്ന അസുഖത്തെ ഇവ ചെറുക്കുകയും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

 

മുടിയുടെയും നഖത്തിന്‍റെയും ആരോഗ്യത്തിന്
മുടിയുടെയും നഖത്തിന്റെയും ആരോഗ്യത്തിന് വേണ്ട വിറ്റാമിന്‍ ബി 12, സള്‍ഫര്‍ എന്നിവ മുട്ടയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ സള്‍ഫറിന്റെ അളവ് കുറഞ്ഞാല്‍ തലമുടി കൊഴിയുന്നത് രൂക്ഷമാകും. പതിവായി മുട്ട കഴിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും.

 

മുട്ട മഞ്ഞ
പുതിയ പഠനങ്ങളനുസരിച്ച്‌ മുട്ടയില്‍ കൊളസ്ട്രോളുണ്ടെങ്കിലും ലിവര്‍ ഉല്‍പാദിപ്പിയ്ക്കുന്ന കൊളസ്ട്രോളാണ് കൂടുതല്‍ ദോഷകരം മാത്രമല്ല, സാച്വറേറ്റഡ്, ട്രാന്‍സ്ഫാറ്റുകളാണ് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യുന്നതും. ഇതുകൊണ്ടുതന്നെ മുട്ട മഞ്ഞ ശരീരത്തിന് ദോഷകരമാകുന്നില്ലെന്നാണ് പഠനങ്ങള്‍ വിവരിയ്ക്കുന്നത്.

 

കൊളസ്ട്രോളുള്ളവര്‍
കൂടിയ തോതില്‍ കൊളസ്ട്രോളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മുട്ടമഞ്ഞ കഴിയ്ക്കുക. പൂര്‍ണമായും ഉപേക്ഷിയ്ക്കേണ്ട ആവശ്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here