മുത്തശ്ശിയുടെ സംസ്കാരം പള്ളി നടപടിക്കെതിരേ പ്രിയങ്ക ചോപ്ര

0
39

കോട്ടയം∙ തന്‍റെ മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്കാരം കുമരകത്തെ ദേവാലയ സെമിത്തേരിയിൽ നടത്താൻ സാധിക്കാതിരുന്നതിനെതിരെ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര രംഗത്ത്. ദേവാലയത്തിന്‍റെ നടപടി തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്നു പ്രിയങ്ക ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
എന്നാൽ ഇതു കണക്കിലെടുക്കുന്നില്ലെന്നും കുടുംബത്തിലെ ഒരു മുതിർന്ന അംഗം നഷ്ടപ്പെട്ടതാണു പ്രധാന കാര്യമെന്നും അവർ പറഞ്ഞു. അന്യമതത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ചു എന്ന കാരണത്താലാണു മേരി ജോണിന്‍റെ സംസ്കാരം കുമരകത്തെ ആറ്റാമംഗലം സെന്റ് ജോൺസ് ദേവാലയത്തിൽ നടത്താൻ സമ്മതിക്കാതിരുന്നതെന്നും എന്നാൽ രണ്ടുവർഷം മുൻപ് ഇതേ ദേവാലയത്തിൽ എത്തിയ മേരി ജോൺ കുമ്പസാരിക്കുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും ബന്ധുക്കളിലൊരാൾ പറഞ്ഞു.