മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെ ലോകകപ്പ് കാണാന്‍ റഷ്യയിലേക്ക് ക്ഷണിച്ചു

0
108

റഷ്യ : മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെ ലോകകപ്പ് കാണാന്‍ റഷ്യന്‍ പ്രസിഡന്റ് ഫ്ലാടിമര്‍ പുടിന്‍ റഷ്യയിലേക്ക് ക്ഷണിച്ചു. ക്ഷണം ലഭിച്ച ബ്ലാറ്റര്‍ റഷ്യയില്‍ എത്തിയേക്കും. ബ്ലാറ്ററിന്‍റെ ഔദ്യോഗിക വക്താവാണ് ക്ഷണം ലഭിച്ച കാര്യം വ്യക്തമാക്കിയത്.
ഫിഫയിലെ അഴിമതിയുമായി ബന്ധപ്പെട്ട് 2015 മുതല്‍ 6 വര്‍ഷത്തെ വിലക്ക് നേരിടുന്ന ബ്ലാറ്ററിന് പക്ഷെ ഇപ്പോള്‍ ഫിഫയുമായി യാതൊരു ബന്ധവുമില്ല. 17 വര്‍ഷം ഫിഫയുടെ എല്ലാമായിരുന്ന ബ്ലാറ്റര്‍ 2018 ലോകകപ്പ് റഷ്യക്ക് അനുവദിക്കുന്നതില്‍ അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. ഇതാണ് പുടിനെ ബ്ലാറ്ററിന് ക്ഷണക്കത്ത് അയക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് അറിയുന്നത്. ക്ഷണം ലഭിച്ചെങ്കിലും ഉദ്ഘാടന മത്സരം കാണാന്‍ ബ്ലാറ്റര്‍ എത്തിയേക്കില്ല എന്ന് ഉറപ്പാണ്. ബ്ലാറ്ററിന്‍റെ പങ്കാളിത്തത്തെ കുറിച്ച്‌ ഫിഫ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here