മു​ത്ത​ലാ​ക്ക് ഓ​ര്‍​ഡി​ന​ന്‍​സുമായി വീ​ണ്ടും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

0
34

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വീ​ണ്ടും മു​ത്ത​ലാ​ക്ക് ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കാ​ന്‍ തീ​രു​മാ​നിച്ചു. രാ​ജ്യ​സ​ഭ​യി​ല്‍ ബി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കു​ന്ന​ത്. മൂ​ന്ന് ത​ലാ​ക്കു​ക​ളും ഒ​റ്റ​ത്ത​വ​ണ​ചൊ​ല്ലി വി​വാ​ഹ മോ​ച​നം തേ​ടു​ന്ന രീ​തി​യാ​ണ് മു​ത്ത​ലാ​ക്ക്. മു​ത്ത​ലാ​ക്ക് ചൊ​ല്ലു​ന്ന പു​രു​ഷ​ന് മൂ​ന്നു​വ​ര്‍​ഷം​വ​രെ ത​ട​വും പി​ഴ​യും ഉ​റ​പ്പാ​ക്കു​ന്ന ശി​ക്ഷ​യാ​ണ് ബി​ല്ലി​ല്‍ വ്യ​വ​സ്ഥ ചെ​യ്തി​രു​ന്ന​ത്.
പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ മു​ത്ത​ലാ​ഖ് ബി​ല്‍ ലോ​ക്സ​ഭ പാ​സാ​ക്കി​യി​രു​ന്നു. 11നെ​തി​രെ 245 പേ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ബി​ല്‍ പാ​സാ​ക്കി​യ​ത്. ബി​ല്‍ സെ​ല​ക്‌ട് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക്ക​രി​ക്കു​ക​യും ചെ​യ്തു. അ​ണ്ണാ ഡി​എം​കെ, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് തു​ട​ങ്ങി​യ പാ​ര്‍​ട്ടി​ക​ളും വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചു. ഭു​രി​പ​ക്ഷം ഇ​ല്ലാ​ത്ത രാ​ജ്യ​സ​ഭ​യി​ല്‍ ബി​ല്‍ പാ​സാ​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് വീ​ണ്ടും ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കു​ന്ന​ത്.‌

LEAVE A REPLY

Please enter your comment!
Please enter your name here