മൂന്നാം ഏകദിനത്തിൽ വീണ്ടും ഇന്ത്യക്ക് വിജയം

0
45

ഹരാരെ∙സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ വീണ്ടും ഇന്ത്യക്ക് വിജയം.ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ പരമ്പരയിലെ ഏറ്റവും ചെറിയ സ്കോറായ 123 റൺസിന് ഇന്ത്യ പുറത്താക്കി. 22 റൺസ് കൊടുത്തു നാലു വിക്കറ്റ് സ്വന്തമാക്കിയ ജസ്പ്രിത് ബുമ്രയുടെ പ്രകടനമായിരുന്നു ഏറ്റവും ശ്രദ്ധേയം.കെ.എൽ.രാഹുൽ 63 റൺസോടെ പുറത്താകാതെ നിന്നു. തുടക്കക്കാരൻ ഫൈസ് ഫസൽ 55 റൺസെടുത്തു. 21.5 ഓവറിൽ തന്നെ ഇന്ത്യ ലക്ഷ്യം കണ്ടു.തീർത്തും നിലവാരമില്ലാത്ത പ്രകടനമായിരുന്നു സിംബാബ്‌വെയുടേത്.ഇതോടെ ഏകദിനത്തിൽ 350 പേരെ പുറത്താക്കിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടവും ധോണിക്കു സ്വന്തം.