മൂന്നാര്‍ അനധികൃത നിർമ്മാണം : സി.പി.ഐ ഹരിത ട്രിബ്യൂണലിന് ഹർജി നല്‍കി

0
97

 

 

 

ഇടുക്കി: മൂന്നാറിൽ നിയമപ്പോരിന് ഒരുങ്ങി സി.പി.ഐ. മൂന്നാറിനെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ഹരിത ട്രിബ്യൂണലിന് സി.പി.ഐ ഹർജി നൽകി. സി.പി.ഐ എക്സിക്യൂട്ടീവ് അംഗം പി.പ്രസാദാണ് ഹർജിക്കാരൻ. കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് ഹർജിയിലെ എതിർ കക്ഷികള്‍.
മൂന്നാറിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ രാഷ്ട്രീയ ഇച്ഛാശക്തിയില്ല. കയേയറ്റക്കാർ മൂന്നാറിനെ നശിപ്പിക്കുകയാണ്. വനം പരിസ്ഥിതി നിയമങ്ങൾ കർശനമായി നടപ്പാക്കണം. എന്നിവയാണ് ഹർജിയിലെ ആവശ്യം. കയ്യേറ്റത്തിന് പിന്നിൽ ഉന്നതരാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഹര്‍ജിക്കെതിരെ രൂക്ഷ വിമർശവുമായി ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ രംഗത്തെത്തി. മൂന്നാർ എന്താണെന്ന് അറിയാത്തവരാണ് ഹർജിക്ക് പിന്നിലെന്ന്‍ അദ്ദേഹം ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here