തടിയില്ലായ്മയാണോ നിങ്ങളുടെ പ്രശ്നം…? എങ്കിലിനി തടിയില്ലെന്നോര്ത്ത് വിഷമിക്കേണ്ട. തടി കുറയ്ക്കാന്‍ മാത്രമല്ല കൂട്ടാനുമുണ്ട് ചില പൊടിക്കൈകള്‍. മെലിഞ്ഞിരിക്കുന്ന പലരും വണ്ണം വെയ്ക്കാനായി എന്ത് ചെയ്യണം എന്നാലോചിച്ച് പലതും പരീക്ഷിച്ച് മടുത്തിരിക്കുന്നത് കാണാം…. വണ്ണം കൂടുന്തോറും രോഗം കൂടും എന്നൊരു ധാരണയുണ്ട്. എന്നാല്‍ മെലിയുന്തോറും പലപ്പോഴും രോഗങ്ങളുടെ എണ്ണവും കൂടും എന്നതാണ് സത്യം. മെലിഞ്ഞ ശരീരത്തെ തടിപ്പിച്ചെടുക്കാന് കഷ്ടപ്പെടുന്നവര്ക്കായിതാ കുറച്ച് ഹെല്‍ത്തി ടിപ്സ്…
1.നന്നായി ഭക്ഷണം കഴിയ്ക്കുക തന്നെയാണ് ആദ്യ പോം വഴി. ഭക്ഷണം കഴിയ്ക്കുന്നതിലൂടെ മാത്രമാണ് പലപ്പോഴും ശരീരത്തിന്റെ വണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നത്..
2.ഭക്ഷണം കഴിയ്ക്കുമ്പോള്‍ കലോറി കൂടുതലുള്ള ഭക്ഷണം കഴിയ്ക്കാന്‍ ശ്രമിക്കുക. ഇത് ശരീരഭാരവും വണ്ണവും വര്‍ദ്ധിപ്പിക്കും.
3.പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം കഴിയ്ക്കുക. മുട്ടയും മാസവും ഭക്ഷണത്തിന്റെ ഭാഗമാക്കുക.
4. തടി കുറയ്ക്കാനുള്ളവരാണ് വ്യായാമം ചെയ്യേണ്ടതെന്ന ധാരണ മാറ്റുക. തടി വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തോടെ ഇരിയ്ക്കാനും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.
5. ആരോഗ്യത്തോടു കൂടിയുള്ള ഭക്ഷണം കഴിയ്ക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ ഇത്തരം ഭക്ഷണംശീലമാക്കാന് ശ്രമിക്കുക.
6. തടി വര്‍ദ്ധിപ്പിക്കണം എന്നു പറഞ്ഞ് എപ്പോഴും ജിമ്മില്‍ പോയി കസര്‍ത്ത് കാണിയ്ക്കരുത്. ശരീരത്തിന് വിശ്രമം നല്‍കുക. അതുതന്നെയാണ് ഏറ്റവും വലിയ കാര്യവും.
7.ശാരീരിക പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഉറക്കം അത്യാവശ്യമാണ്. ആവശ്യത്തിന് ഉറങ്ങുകയാണ് ശ്രദ്ധിക്കേണ്ട കാര്യം.