മേഘാലയ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

0
33

ഷില്ലോങ്: നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി.)യുടെ നേതൃത്വത്തിലുള്ള മേഘാലയ സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസവോട്ട് തേടും. അറുപതംഗ നിയമസഭയിലെ സ്​പീക്കറെയും തിങ്കളാഴ്ച തിരഞ്ഞെടുക്കും. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യു.ഡി.പി.) അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഡോങ്കുപാര്‍ റോയ്, കോണ്‍ഗ്രസ് എം.എല്‍.എ. വിന്നേഴ്സണ്‍ ഡി. സാങ്മ എന്നിവരാണ് സ്​പീക്കര്‍ സ്ഥാനത്തിനായി രംഗത്തുള്ളത്. ആറുപാര്‍ട്ടികളടങ്ങുന്ന സഖ്യത്തിന്റെ ഭാഗമായി 35 പേരാണ് സഭയിലുള്ളത്. പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിന് 21 സീറ്റുണ്ട്. മറുപക്ഷത്ത് ചില സുഹൃത്തുക്കളുണ്ടെന്നും തിങ്കളാഴ്ച അതുകാണാമെന്നും കോണ്‍ഗ്രസ് വക്താവ് സെനിത് എം. സാങ്മ പ്രതികരിച്ചു.

കോണ്‍ഗ്രസിതര പാര്‍ട്ടികളുടെയും സ്വതന്ത്രന്റെയും പിന്തുണയോടെ മേഘാലയ ജനാധിപത്യസഖ്യം (എം.ഡി.എ.) രൂപവത്കരിച്ചാണ് കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞചെയ്തത്. എല്‍.കെ.എച്ച്‌.എന്‍.എ.എം. പാര്‍ട്ടി എം.എല്‍.എ. രണ്ട് സ്വതന്ത്രര്‍ എന്നിവര്‍ ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല. 59 സീറ്റുകളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. എന്‍.സി.പി. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ഒരു സീറ്റിലെ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here