മേരിക്കുട്ടിയായി ജയസൂര്യ എത്തുന്നു

0
19

മേരിക്കുട്ടിയായി ജയസൂര്യ എത്തുന്നു. ജയസൂര്യ-രഞ്ജിത് ശങ്കര്‍ ഹിറ്റ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ഞാന്‍ മേരിക്കുട്ടിയിലൂടെയാണ് ഇത്തവണ ഇരുവരും പ്രേക്ഷക പ്രതീക്ഷകളെ ആകാംഷയിലാഴ്ത്തിയിരിക്കുന്നത്. മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്‍റെ ജീവിതയാത്രയെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിനായി ജയസൂര്യ കാതുകുത്തിയത് വാര്‍ത്തയായിരുന്നു.

പുണ്യാളന്‍ രണ്ടാം ഭാഗത്തിനു ശേഷം രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ചിത്രത്തിന്‍റെ ടീസര്‍ രഞ്ജിത് ശങ്കര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. കഥാപാത്രമായി മാറാന്‍ എന്തു സാഹസത്തിനും മുതിരുന്ന ജയസൂര്യയുടെ ‘ഞാന്‍ മേരിക്കുട്ടി’ എന്ന പുതിയ ചിത്രത്തിന്‍റെ ടീസര്‍ ആരാധകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. അവന്‍റെ കഥ അവളുടേയും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ട്രാന്‍സ്ജെന്‍ഡര്‍ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നാണ് ടീസറിലൂടെ വ്യക്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here