മൈക്കിള്‍-ശ്രുതിഹാസന്‍ വിവാഹ വാര്‍ത്തയ്ക്ക് കാതോര്‍ത്ത് ആരാധകര്‍

0
60

 

തെന്നിന്ത്യന്‍ താര സുന്ദരി ശ്രുതിഹാസന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്നത്. ശ്രുതിയുടെ സുഹൃത്തും ലണ്ടന്‍ സ്വദേശിയും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ മൈക്കിള്‍ കോര്‍സേലുമായുള്ള വിവാഹത്തിന്റെ ഒരുക്കങ്ങളായെന്നാണ് ഇപ്പോള്‍ പരക്കുന്ന വാര്‍ത്തകള്‍.
കഴിഞ്ഞ ദിവസം തമിഴ് നടന്‍ ആദവ് കണ്ണദാസന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുവരും ഒരുമിച്ച്‌ എത്തിയതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത് .
പാരമ്ബര്യ തനിമയുള്ള വസ്ത്രമണിഞ്ഞാണ് ഇരുവരും വിവാഹത്തിനെത്തിയത്. ചുവന്ന പട്ടുസാരിയില്‍ സുന്ദരിയായി ശ്രുതി എത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടും അണിഞ്ഞാണ് മൈക്കിള്‍ എത്തിയത്. കമല്‍ ഹാസനും ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവര്‍ക്കുമൊപ്പം എത്തിയിരുന്നു.
മുന്‍പ് ശ്രുതിയുടെ അമ്മ സരികയെയും ഇരുവരും ചേര്‍ന്ന് സന്ദര്‍ശിച്ചിരുന്നു. മൈക്കിളിനെ സ്വീകരിക്കാന്‍ ശ്രുതി വിമാനത്താവളത്തില്‍ ചെന്നതും ശ്രുതി അഭിനയിക്കുന്ന ചിത്രങ്ങളുടെ സെറ്റില്‍ മൈക്കിള്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുള്ളതുമാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്. ഇനി എന്നാണ് ഈ കല്യാണമെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here