മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് വീണ്ടും

0
30

ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ബിഗ് ബഡ്ജറ്റ് ചിത്രമെത്തുന്നു. നായകനാകുന്നത് മോഹന്‍ലാലെന്ന് റിപ്പോര്‍ട് . ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാകാറായി എന്നാണ് ലഭിക്കുന്ന വിവരം. മൂവരും ഒന്നിക്കുന്ന ആദ്യ ചിത്രമാകും ഇത്.

ഒരിടവേളയ്ക്ക്ശേഷം ശക്തമായ തിരിച്ചുവരവിനാണ് ഷാജി കൈലാസ് ശ്രമിക്കുന്നത്. അടുത്ത വര്‍ഷം കര്‍ണാടകയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2012ല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ദ കിംഗ് ആന്‍ഡ് കമ്മീഷണറിലാണ് രണ്‍ജി പണിക്കരും ഷാജി കൈലാസും അവസാനമായി ഒന്നിച്ചത്.

2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസാണ് മോഹന്‍ലാലും ഷാജി കൈലാസും ഒരുമിച്ച അവസാന ചിത്രം. താണ്ഡവം, നരസിംഹം, ആറാം തമ്ബുരാന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ട് രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ മറ്റൊരു ചിത്രത്തിനായി കൈകോര്‍ക്കുമ്ബോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here