യമഹ R15 മോട്ടോ ജിപി എഡിഷന്‍ ഇന്ത്യയിലേക്ക്

0
196

യമഹ R15 മോട്ടോ ജിപി എഡിഷന്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക് മോട്ടോജിപി ബൈക്കുകള്‍ക്ക് യമഹ നല്‍കുന്ന നീല നിറത്തില്‍ തന്നെയായിരിക്കും R15 മോട്ടോജിപി എഡിഷനും ലഭിക്കുക. റേസ് ബൈക്ക് പരിവേഷം നല്‍കുന്ന കോസ്മറ്റിക് അപ്ഡേറ്റുകള്‍ മാത്രമാണ് മോഡലിന്റെ പ്രധാന ആകര്‍ഷണം. എഞ്ചിന്‍ സാങ്കേതികതയില്‍ മാറ്റങ്ങളില്ല. 155 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ യമഹ R15 മോട്ടോജിപി എഡിഷനിലും തുടരും. എഞ്ചിന് 19 bhp കരുത്തും 15 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഗിയര്‍ ഷിഫ്റ്റിംഗ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ച ബൈക്കിലുണ്ട്. മോഡലില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന VVA സംവിധാനം എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കും.രാജ്യാന്തര വിപണികളില്‍ വരുന്ന R15 -ല്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുന്ന R15 ഇവ അവകാശപ്പെടുന്നില്ല. സാധാരണ ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് യമഹ R15 -ല്‍ ഒരുങ്ങുന്നത്. പുതിയ മോട്ടോജിപി എഡിഷനിലും ഇതു തുടരും. തണ്ടര്‍ ഗ്രേയ്, റേസിംഗ് ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് യമഹ R15 ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുന്നത്. നിലവില്‍ 1.27 ലക്ഷം രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് യമഹ R15 V3.0 -യ്ക്ക് എക്സ്ഷോറൂം വില. പുതിയ മോട്ടോജിപി എഡിഷന്‍റെ വില കമ്ബനി പുറത്ത് വിട്ടിടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here