യുദ്ധവിമാനങ്ങളെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ കൈവശംവെച്ചയാള്‍ പിടിയില്‍

0
126

ഗൊരഖ്പുര്‍: വ്യോമസേനയുടെ യുദ്ധവിമാനങ്ങളെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ കൈവശംവെച്ചയാള്‍ പിടിയില്‍. വ്യോമസേനയിലെ മുന്‍ പാചകശാല ജീവനക്കാരനായ ശശീകാന്ത് ഝാ ആണ് പിടിയിലായത്. ബിഹാറിലെ ബങ്ക സ്വദേശിയായ ഇയാള്‍ എയര്‍ഫോഴ്സ് കോളനിയിലേക്കു കടക്കാന്‍ ശ്രമിക്കവേയാണ് ഇയാളെ വ്യോമസേന സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വ്യോമസേനയുടെ ഒട്ടേറെ രഹസ്യവിവരങ്ങള്‍ ഇയാളുടെ പക്കലുള്ളതായി ഷാപുര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പ്രദീപ് ശുക്ല പറഞ്ഞു. വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ ടേക്ക് ഓഫ് സമയപ്പട്ടിക, ഗൊരഖ്പുര്‍ എയര്‍ സ്റ്റേഷന്‍റെ മാപ്പ്, മറ്റുരേഖകള്‍ എന്നിവ ഇയാളുടെ പക്കല്‍നിന്ന് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ സംസാരിക്കുന്ന കാര്യങ്ങള്‍ കുറിച്ചെടുക്കാനുണ്ടായിരുന്നെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി . ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു. 2017 വരെ ഇയാള്‍ വ്യോമസേന പാചകശാലയില്‍ ജോലിചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here