യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി

0
140

കൊച്ചി : റോഡരികില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം പാലച്ചുവട് റോഡരികിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ചക്കരപ്പറമ്ബ് സ്വദേശി ജിബിന്‍ വര്‍ഗീസാണ് (32) മരിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമാണോ ആത്മഹത്യയാണോ അപകടമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ കൊലപാതകമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. തൃക്കാക്കര പോലീസാണ് കേസെടുത്തിരിക്കുന്നത്. മൃതദേഹത്തിന്‍റെ അരികില്‍ ഒരു സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്ന നിലയില്‍ കാണപ്പെടുന്നുണ്ട്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here