യു.എസ്.എ. സെമിയില്‍

0
44

വാഷിങ്ടണ്‍: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളിന്റെ ആദ്യ ക്വാര്‍ട്ടര്‍ഫൈനലില്‍ യു.എസ്.എ.യും ഇക്വഡോറും ഏറ്റുമുട്ടുകയാണ്.ഇതുവരെ പരസ്പരം കളിച്ച മത്സരങ്ങളില്‍ യു.എസ്.എ.യ്ക്കാണ് മേല്‍ക്കൈ. കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും യു.എസ്.എയ്ക്കായിരുന്നു ജയം.ഗ്രൂപ്പ് എയില്‍ രണ്ട് ജയവുമായി  ജേതാക്കളായാണ് യു.എസ്.എ ക്വാര്‍ട്ടറിലെത്തിയത്. ആദ്യ മത്സരത്തില്‍ കൊളംബിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോറ്റ യു. എസ്. എ പിന്നീട് കോസ്റ്ററിക്കയെയും (4-0) പാരഗ്വായെയും (1-0) തോല്‍പിച്ചാണ് ആറ് പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായത്.ബ്രസീല്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് ഇക്വഡോര്‍. ബ്രസീലിനോടും ഗ്രൂപ്പ് ജേതാക്കളായ പെറുവിനോടും സമനിലയിലായ ഇക്വഡോര്‍ ഹെയ്തിയെ മാത്രമാണ് തോല്‍പിച്ചത്. അഞ്ച് പോയിന്റാണ് അവര്‍ക്കുള്ളത്.