യൂറോ കപ്പ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കൗമാരതാരം റാഷ്ഫോര്‍ഡ് ടീമില്‍

0
33

ലണ്ടന്‍: യൂറോകപ്പിനുളള ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കൗമാരതാരം മാര്‍കസ് റാഷ്ഫോഡ് യൂറോകപ്പിനുള്ള ഇംഗ്ലണ്ടിന്റെ അന്തിമസംഘത്തില്‍ ഇടംനേടി.ലെസ്റ്റര്‍ സിറ്റിതാരം ഡാനി ഡ്രിങ്ക്വാട്ടര്‍, ന്യൂകാസില്‍ യുനൈറ്റഡ് ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡ് എന്നിവരെ ഒഴിവാക്കിയാണ് 23 അംഗ ടീം പ്രഖ്യാപനം. യുനൈറ്റഡിനു വേണ്ടി അരങ്ങേറ്റമത്സരത്തില്‍ ഗോളടിച്ച റാഷ്ഫോഡ് 18 കളിയില്‍ എട്ടു ഗോളുമായാണ് ശ്രദ്ധേയനായത്.

ഇംഗ്ലണ്ട് ടീം:
ഗോള്‍കീപ്പര്‍മാര്‍ : ഫ്രെയ്സര്‍ ഫോസ്റ്റര്‍, ജോ ഹാര്‍ട്ട്, ടോം ഹീറ്റന്‍.ഡിഫന്‍ഡ്സ്: റ്യാന്‍ ബെര്‍ട്രാന്‍ഡ്, ഗാരി കാഹില്‍, നാഥാനിയല്‍ ക്ളെയ്ന്‍, ഡാനി റോസ്, ക്രിസ് സ്മാളിങ്, ജോണ്‍ സ്റ്റോണ്‍സ്, കെയ്ല്‍ വാകര്‍.മിഡ്ഫീല്‍ഡ്: ദിലി അലി, റോസ് ബാര്‍ക്ലെ, എറിക് ഡിര്‍, ജോര്‍ദന്‍ ഹെന്‍ഡേഴ്സന്‍, ആഡം ലല്ലാന, ജെയിംസ് മില്‍നര്‍, റഹിം സ്റ്റര്‍ലിങ്, ജാക് വില്‍ഷര്‍.ഫോര്‍വേഡ്: ഹാരി കെയ്ന്‍, മാര്‍കസ് റാഷ്ഫോഡ്, വെയ്ന്‍ റൂണി, ഡാനിയല്‍ സ്റ്ററിഡ്ജ്, ജാമി വാര്‍ഡി.