യൂറോ കപ്പ് ഫ്രാന്‍സ് ഫ്രീക്വാർട്ടറിൽ കടന്നു

0
86

പാരീസ്: യൂറോ കപ്പ് ഫുട്ബാളിന്‍റെ ഗ്രൂപ്പ് എ മത്സരത്തിൽ അതിഥേയരായ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അല്‍ബേനിയയെ തകർത്തു. ഗ്രൂപ്പ് എ മത്സരങ്ങളിലെ ഫ്രാന്‍സിന്‍റെ രണ്ടാം ജയവും അല്‍ബേനിയയുടെ രണ്ടാം തോല്‍വിയുമാണിത്. വിജയത്തോടെ ഫ്രാന്‍സ് ഫ്രീക്വാർട്ടറിൽ കടന്നു.ഗോളടിക്കാനുള്ള നിരവധി അവസരങ്ങൾ ഫ്രാന്‍സ് ഒരുക്കിയെങ്കിലും അല്‍ബേനിയന്‍ പ്രതിരോധ നിര നീക്കങ്ങൾ തകർത്തു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 90-ാം മിനിറ്റിലാണ് ഫ്രാൻസിന്‍റെ ആദ്യ ഗോൾ അല്‍ബേനിയന്‍ വല ചലിപ്പിച്ചത്. ആദിൽ രാമിയുടെ ഫ്രീകിക്ക് പാസ് ആന്‍റോണിയോ ഗ്രിസ്മാന്‍ ഹെഡറിലൂടെ ഗോളാക്കി.അധിക സമയത്ത് (90+2 മിനിട്ട്) അന്‍ഡ്രെ പെരെ നല്‍കിയ പാസിൽ ദിമിത്രി പയേറ്റാണ് ഫ്രാൻസിനായി രണ്ടാം ഗോൾ നേടിയത്. പെരെയിൽ നിന്ന് ലഭിച്ച പാസിൽ ഇടതു ഭാഗത്തിലൂടെ മുന്നേറി വലതുകാൽ ഷോട്ടിലൂടെ ദിമിത്രി പയേറ്റ് ഗോൾ നേടി.ഞായറാഴ്ച നടക്കുന്ന മത്സരങ്ങളിൽ സ്വിറ്റ്‌സര്‍ലാന്‍റിനെ ഫ്രാന്‍സും റൊമാനിയയെ അല്‍ബേനിയയും നേരിടും.