രഞ്ജി ട്രോഫി ; ചരിത്രം കുറിച്ച് കേരളം – വിദര്‍ഭ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക്

0
54

 

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം-വിദര്‍ഭ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് ഇന്ന് തുടക്കം. ഓഖി ചുഴലിക്കാറ്റും കനത്തമഴയും മത്സരത്തിന് പ്രതികൂലമായി ബാധിക്കാനിടയുണ്ട്.ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടറിലെത്തുന്നത്. ഹരിയാനയെ തോല്‍പ്പിച്ചായിരുന്നു ക്വാര്‍ട്ടര്‍ പ്രവേശം. നാളെ മുതല്‍ 11 വരെയാണ് മത്സരം. ആദ്യ റൌണ്ടില്‍ നാലുദിവസമാണ് മത്സരമെങ്കില്‍ ക്വാര്‍ട്ടര്‍ മുതല്‍ ടെസ്റ്റിലെ പോലെ അഞ്ചുദിവസമുണ്ടാകും. ഓഖി ചുഴലിക്കാറ്റ് കഴിഞ്ഞാലും അടുത്തദിവസങ്ങളില്‍ മഴതുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നിയിപ്പ് നല്‍കി. ആദ്യദിവസങ്ങളിലെങ്കിലുംകളി മുടങ്ങുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. മത്സരം നടക്കുന്ന പിച്ചും സ്റ്റേഡിയവും കേരളാ ടീമിന് ഇപ്പോഴും അപരിചിതമാണ്. കഴിഞ്ഞദിവസം പരിശീലനം നടത്തിയത് വേറൊരു ഗ്രൌണ്ടിലായിരുന്നു. കഴിഞ്ഞ സീസണിലുകളിലടക്കം സമീപകാലത്തൊന്നും കേരളം ഈ ഗ്രൌണ്ടില്‍ കളിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here