രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ജെഎൻയു വിദ്യാർഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്

0
228

ന്യൂഡൽഹി: രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് ഇന്ന്. 9000 വിദ്യാർഥികളാണ് ജെഎൻയുവിൽ വിദ്യാർഥി യൂനിയൻ നേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി വോട്ടുചെയ്യുക.

ജെഎൻയുവിനൊപ്പം ഡൽഹി യൂനിവേഴ്സിറ്റിയിലും തെരഞ്ഞെടുപ്പ് നടക്കും. 51 കോളെജുകളിൽ നിന്നായി 1,23,241 വിദ്യാർഥികളാണ് തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി വോട്ടവകാശം വിനിയോഗിക്കുക. ഡൽഹി യുനിവേഴ്സിറ്റി തെരഞ്ഞെടുപ്പ് സർവകലാശാല അധികൃതരാണ് നടത്തുന്നതെങ്കിൽ ജെഎൻയുവിൽ വിദ്യാർഥികൾക്ക് തന്നെയാണ് തെരഞ്ഞെടുപ്പിന്‍റെ മേൽനോട്ടം.

ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമ്പോൾ ജെഎൻയുവിന്‍റെ ഫലമറിയുന്നതിനായി തിങ്കളാഴ്ച വരെ കാത്തിരിക്കണം. അഫ്സൽ ഗുരു അനുസ്മരണവും തുടർന്നുള്ള സംഭവങ്ങളേയും തുടർന്ന് രാജ്യത്തിന്‍റെ മുഴുവൻ ശ്രദ്ധയാകർശിക്കുന്നതാണ് ജെഎൻയു വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ്.