റമദാനില്‍ ആറ് മണിക്കൂറിലേറെ ജോലി പാടില്ല; സൗദി തൊഴില്‍ മന്ത്രാലയം

0
86

റമദാനില്‍ ആറ് മണിക്കൂറിലേറെ ജോലി പാടില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം. പ്രവര്‍ത്തന സമയം കുറച്ചത് കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. ഉത്തരവ് ലംഘിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും തൊഴില്‍മന്ത്രാലയം അറിയിച്ചു.
ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് റമദാനില്‍ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് ഗവണ്‍മെന്റ് വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കുക. റമദാന്‍ 23 ന് വ്യാഴാഴ്ച ഈദുല്‍ഫിത്ര് അവധിക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കും. പിന്നീട് ശവ്വാല്‍ ആറിന് ബുധനാഴ്ചയാണ് പ്രവര്‍ത്തനം തുടങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here