റഷ്യന്‍ ലോകകപ്പിന് ശേഷം വിരമിക്കാനൊരുങ്ങി ലയണല്‍ മെസ്സി

0
123

റഷ്യന്‍ ലോകകപ്പിന് ശേഷം വിരമിക്കാനൊരുങ്ങി സൂപ്പര്‍ താരം ലയണല്‍ മെസ്സി. അന്താരാഷ്ട്ര കരിയറിലെ തന്റെ ഭാവി ഈ ലോകകപ്പില്‍ അര്‍ജന്റീന ലോകകപ്പ് നേടുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് മെസ്സി വ്യക്തമാക്കി. ഞ​​ങ്ങ​​ള്‍ എ​​ത്ര മു​​ന്നോ​​ട്ടു പോ​​കു​​മെ​​ന്ന​​തി​​ലും എ​​വി​​ടെ അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​കും വി​​ര​​മി​​ക്ക​​ലെ​​ന്ന് മെ​​സി ഒ​​രു സ്പാ​​നി​​ഷ് മാ​​ധ്യ​​മ​​ത്തി​​നു ന​​ല്‍​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ല്‍ പ​​റ​​ഞ്ഞു.
2016ലെ ​​കോ​​പ്പ അ​​മേ​​രി​​ക്ക ഫൈ​​ന​​ലി​​ല്‍ ചി​​ലി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം മെ​​സി വി​​ര​​മി​​ച്ച​​താ​​ണ്. മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ​​യും സ്വ​​ന്തം നാ​​ട്ടു​​കാ​​രു​​ടെ​​യും കു​​റ്റ​​പ്പെ​​ടു​​ത്ത​​ലു​​ക​​ളാ​​ണ് ആ​​ദ്യ വി​​ര​​മി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്ന് അ​​ന്ന് മെ​​സി പ​​റ​​ഞ്ഞി​​രു​​ന്നു. തു​​ട​​ര്‍​​ച്ച​​യാ​​യ മൂ​​ന്നു ഫൈ​​ന​​ല്‍ തോ​​ല്‍​​വി​​ക​​ളാ​​ണ് മെ​​സി​​യെ വി​​ര​​മി​​ക്ക​​ലി​​നു പ്രേ​​രി​​പ്പി​​ച്ച​​ത്. എ​​ന്നാ​​ല്‍, ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ആ​​രാ​​ധ​​ക​​രു​​ടെ അ​​ഭ്യ​​ര്‍​​ഥ​​ന മാ​​നി​​ച്ച്‌ വി​​ര​​മി​​ക്ക​​ല്‍ വേ​​ണ്ടെ​​ന്നു​​വ​​ച്ചു തി​​രി​​ച്ചെ​​ത്തി​​യ മെ​​സി ടീ​​മി​​നെ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത ഘ​​ട്ട​​ങ്ങ​​ളി​​ല്‍ ന​​യി​​ച്ചു. താ​​ര​​ത്തി​​ന്‍റെ മി​​ക​​വി​​ല്‍ യോ​​ഗ്യ​​ത​​യും നേ​​ടി. തു​​ട​​ര്‍​​ച്ച​​യാ​​യി മൂ​​ന്നു ഫൈ​​ന​​ലു​​ക​​ളി​​ല്‍ ഞ​​ങ്ങ​​ള്‍ തോ​​റ്റു. ഇ​​ത് ഞ​​ങ്ങ​​ള്‍​​ക്ക് മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ സ​​മ്മ​​ര്‍​​ദം ഉ​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്- മെ​​സി പ​​റ​​ഞ്ഞു. മൂ​​ന്നു ഫൈ​​ന​​ലു​​ക​​ളി​​ല്‍ എ​​ത്താ​​ന്‍ ക​​ഴി​​യു​​ക​​യെ​​ന്ന​​ത് ചെ​​റി​​യ കാ​​ര്യ​​മ​​ല്ല, ഇ​​തും വി​​ല​​മ​​തി​​ക്കു​​ന്ന​​താ​​ണ്. വി​​ജ​​യ​​മാ​​ണ് അ​​വ​​ര്‍​​ക്കു പ്ര​​ധാ​​ന​​പ്പെ​​ട്ട​​തെ​​ന്ന് അ​​റി​​യാം. എ​​ന്നാ​​ല്‍, ഫൈ​​ന​​ലിലെ​​ത്തു​​ന്ന​​ത് എ​​ളു​​പ്പ​​മ​​ല്ലെ​​ന്നും മെ​​സി പ​​റ​​ഞ്ഞു. സ്പെ​​യി​​ന്‍, ബ്ര​​സീ​​ല്‍, ജ​​ര്‍​​മ​​നി, ഫ്രാ​​ന്‍​​സ്, ബെ​​ല്‍​​ജി​​യം ടീ​​മു​​ക​ളാ​ണ് ലോ​​ക​​ക​​പ്പ് നേ​​ടാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള​​വ​​രി​​ല്‍ പ്ര​​ധാ​​നി​​ക​​ളെ​​ന്ന് മെ​​സി പ​​റ​​ഞ്ഞു. വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ​​യാ​​ണ് ടീ​​മു​​ക​​ള്‍ എ​​ത്തു​​ന്ന​​തെ​​ന്നും ഇ​​തി​​ല്‍ ടീം ​​ഗെ​​യി​​മും വ്യ​​ക്തി​​ഗ​​ത മി​​ക​​വു​​മു​​ണ്ടെ​​ന്നും മെ​​സി പ​​റ​​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here