റഷ്യന്‍ സൈ​ബ​ര്‍ ഹാക്കിങ്​: മു​ന്‍ യാ​ഹൂ സി.​ഇ.​ഒ മ​രീ​സ ​മേ​യ​ര്‍ ക്ഷ​മാ​പ​ണം ന​ട​ത്തി

0
228

 

വാ​ഷി​ങ്​​​ട​ണ്‍: യു.​എ​സ്​ ക​മ്പ​നി​ക​ള്‍​ക്കെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നാ​യി റ​ഷ്യ​ന്‍ ഏ​ജ​ന്‍​റു​ക​ള്‍ യാ​ഹൂ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ മു​ന്‍ യാ​ഹൂ സി.​ഇ.​ഒ മ​രീ​സ ​മേ​യ​ര്‍ ക്ഷ​മാ​പ​ണം ന​ട​ത്തി. സി.​ഇ.​ഒ പ​ദ​വി​യി​ലി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ്​ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​ത്. അ​തി​നാ​ല്‍ ത​ങ്ങ​ളു​ടെ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി കോ​മേ​ഴ്​​സ്​ ക​മ്മി​റ്റി​യു​ടെ സെ​ന​റ്റി​ല്‍ മ​രീ​സ മേ​യ​ര്‍ പ​റ​ഞ്ഞു.
യാ​ഹൂ​വി​​ന്‍റെ ഭൂ​രി​ഭാ​ഗം ആ​സ്​​തി​ക​ളും യു.​എ​സ്​ ക​മ്പനി​യാ​യ വെ​രി​സ​ണ്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ മ​രീ​സ സി.​ഇ.​ഒ പ​ദ​വി​യി​ല്‍​നി​ന്ന്​ പി​ന്മാ​റി. വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്ന്​ 2013ല്‍ ​മൂ​ന്ന്​ ബി​ല്യ​ണ്‍ യാ​ഹൂ അ​ക്കൗ​ണ്ടു​ക​ളെ ബാ​ധി​ച്ച​താ​യി വെ​രി​സ​ണ്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. 2014ല്‍ 500 ​മി​ല്യ​ണ്‍ യാ​ഹൂ അ​ക്കൗ​ണ്ടു​ക​ള്‍ ചോ​ര്‍​ത്തി​യ​തി​നെ​തി​രെ ര​ണ്ട്​ റ​ഷ്യ​ന്‍ ഇ​ന്‍​റ​ലി​ജ​ന്‍​​സ്​ ഏ​ജ​ന്‍​റു​മാ​ര്‍​ക്കെ​തി​രെ​യും ഹാ​ക്ക​ര്‍​മാ​ര്‍​ക്കെ​തി​രെ​യും ​യു.​എ​സ്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here