റിസര്‍വ് ബാങ്കിന്‍റെ രണ്ടാം പാദ വായ്പ നയപ്രഖ്യാപനം ഇന്ന്

0
75

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്‍റെ രണ്ടാം പാദ വായ്പ നയപ്രഖ്യാപനം ഇന്ന്. റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ് ഇത്. പലിശ നിരക്കുകളില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുളളതായി സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ നിരക്ക് കൂട്ടാനുള്ള സാധ്യതകള്‍ വിരളമാണ്. റിപോ 6.50 ശതമാനത്തിലോ, റിവേഴ്‌സ് റീപോ 6.25 ശതമാനത്തിലോ തുടരാനോ, കാല്‍ശതമാനം താഴ്ത്താനോ മാത്രമാകും ധനനയസമിതിയുടെ തീരുമാനം.
നാണയപ്പെരുപ്പം കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതും, ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ നാണയപ്പെരുപ്പത്തിലെ താഴ്ചയും നിരക്ക് കുറക്കാനുള്ള സാധ്യതകളായി സാമ്ബത്തികരംഗം വിലയിരുത്തുന്നു. ഉച്ചക്ക് രണ്ടരക്കാണ് പുതിയ നിരക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here