റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ഇന്ന് പാ​ര്‍​ല​മ​ന്‍റെ​റി പാ​ന​ലി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കും

0
15

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ഊ​ര്‍​ജി​ത് പ​ട്ടേ​ല്‍ ചൊ​വ്വാ​ഴ്ച പാ​ര്‍​ല​മ​െന്‍റ​റി പാ​ന​ലി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കും. നോ​ട്ട് പി​ന്‍​വ​ലി​ക്ക​ലി​നു​ശേ​ഷം ബാ​ങ്കു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ പ​ണം, പ​ഞ്ചാ​ബ് നാ​ഷ​ന​ല്‍ ബാ​ങ്ക് ത​ട്ടി​പ്പ്, ബാ​ങ്കു​ക​ളു​ടെ വ​ര്‍​ധി​ക്കു​ന്ന കി​ട്ടാ​ക്ക​ടം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ പാ​ര്‍​ല​മ​ന്‍റെ​റി സ​മി​തി​യു​ടെ ക​ടു​ത്ത ചോ​ദ്യ​ങ്ങ​ള്‍ അ​ദ്ദേ​ഹം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നോ​ട്ട് പി​ന്‍​വ​ലി​ക്ക​ലി​നു​ശേ​ഷം എ​ത്ര പ​ണം മ​ട​ങ്ങി​വ​ന്നു എ​ന്ന​കാ​ര്യം റി​സ​ര്‍​വ് ബാ​ങ്ക് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്നും ഈ ​വി​വ​ര​ങ്ങ​ള്‍ സ​മി​തി മു​മ്ബാ​കെ ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും സ​മി​തി അം​ഗ​വും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് അം​ഗ​വു​മാ​യ ദി​നേ​ഷ് ത്രി​വേ​ദി പ​റ​ഞ്ഞു. പാ​ര്‍​ല​മ​െന്‍റ​റി പാ​ന​ലി​ന് മു​മ്ബാ​കെ അ​വ​സാ​നം പ​ട്ടേ​ല്‍ ഹാ​ജ​രാ​യ​പ്പോ​ള്‍ വാ​യ്പ ഘ​ട​ന പു​നഃ​ക്ര​മീ​ക​ര​ണ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്‌ ചോ​ദ്യ​ങ്ങ​ളു​യ​ര്‍​ന്നി​രു​ന്നു. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സി​ങ് അ​ട​ക്കം വി​വി​ധ രാ​ഷ്​​ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ അം​ഗ​ങ്ങ​ള​ട​ങ്ങി​യ പാ​ര്‍​ല​മ​െന്‍റ് ധ​ന​കാ​ര്യ സ്​​റ്റാ​ന്‍​ഡി​ങ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് വീ​ര​പ്പ മൊ​യ്​​ലി​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here