റേഞ്ച്​ റോവര്‍ ഇവോക്​ കണ്‍വെര്‍ട്ടബിള്‍ ഇന്ത്യയിലേക്ക്

0
162

റേഞ്ച്​ റോവറി​​ന്‍റെ ആദ്യ കണ്‍വെര്‍ട്ടബിള്‍ മോഡല്‍ ഇന്ത്യയിലെത്തുന്നു. ഇവോക്കി​​ന്‍റെ കണ്‍വെര്‍ട്ടബിള്‍ മോഡല്‍ മാര്‍ച്ചില്‍ രാജ്യത്ത്​ അവതരിപ്പിക്കുമെന്ന്​ റേഞ്ച്​ റോവര്‍ അറിയിച്ചു. രണ്ട്​ ഡോറില്‍ ചെറിയ ബൂ​ട്ടുമായാണ്​ കണ്‍വെര്‍ട്ടബിള്‍ ഇവോക്​ എത്തുക. ഇന്ത്യന്‍ വിപണിയിലെ ആദ്യ കണ്‍വെര്‍ട്ടബിള്‍ എസ്​.യു.വിയുമായിരിക്കും ഇവോക്​.
കറുപ്പ്​, ഓറഞ്ച്​ നിറങ്ങളുടെ സമന്വയമാണ്​ ​റേഞ്ച്​ റോവര്‍ ഇവോകില്‍ കാണാന്‍ സാധിക്കുക. എ പില്ലറിനും റൂഫിനും കറുത്ത നിറം നല്‍കിയിരിക്കുന്നു. ഇതിന്​ താഴെ ഓറഞ്ച്​ നിറമാണ്​ കൊടുത്തിരിക്കുന്നത്​. എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ്​ ലൈറ്റ്​, റേഡിയേറ്റര്‍ ഗ്രില്‍, എയര്‍ ഇന്‍ടേക്ക്​, ബംബര്‍, വീല്‍ ആര്‍ച്ച്‌​ എന്നിവക്കും കറുത്ത നിറമാണ്​ നല്‍കിയിരിക്കുന്നത്​.
2016ലാണ്​ റേഞ്ച്​ റോവര്‍ ഇവോക്​ കണ്‍വെര്‍ട്ടബിളി​​ന്‍റെ ചിത്രങ്ങള്‍ ആദ്യമായി പുറത്ത്​ വന്നത്​. പിന്നീട്​ ലാന്‍ഡ്​ റോവര്‍ ഇവോക്​ സീരിസില്‍ നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിരുന്നു. 2018 ഇവോക്​ കണ്‍വെര്‍ട്ടബിളാവും മാര്‍ച്ചില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. രണ്ട്​ വേരിയന്‍റുകളിലാവും ഇവോക്​ ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുക. കാറിലെ 1998 സി.സി ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 237 ബി.എച്ച്‌​.പി പവറും 340 എന്‍.എം ടോര്‍ക്കും നല്‍കും. ഓട്ടോമാറ്റിക്​ ട്രാന്‍സ്​മിഷനിലാവും ഇവോകി​​ന്‍റെ വരവ്​.

LEAVE A REPLY

Please enter your comment!
Please enter your name here