റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കള്‍

0
25

 

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ജനപ്രിയവാഹനം ക്ലാസിക്കിനെ നേരിടാന്‍ പുതിയൊരു മോഡലുമായി ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ബെനലി എത്തുന്നു. ഇംപീരിയല്‍ 400 എന്ന മോഡലുമായാണ് ബെനലി എത്തുന്നത്. ഇറ്റലിയിലെ മിലാനില്‍ നടന്ന മോട്ടോര്‍ ഷോയില്‍ ഈ ബൈക്ക് ബെനലി പ്രദര്‍ശിപ്പിച്ചു. ഇന്ത്യ വിപണിയില്‍ ക്ലാസിക് 350 നോട് ഏറ്റുമുട്ടാനെത്തുന്ന ബൈക്ക് അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ലാസിക്ക് ലുക്ക് ഇംപീരിയല്‍ 400ന്‍റെ ഏറ്റവുംവലിയ പ്രത്യകത. 373.5 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇംപീരിയലിന് കരുത്തുപകരുന്നത്. 5500 ആര്‍പിഎമ്മില്‍ 19 ബിഎച്ച്‌പി കരുത്തും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. വട്ടത്തിലുള്ള ഹെഡ്‍ലാമ്ബ്, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉരുണ്ട ഫ്യുവല്‍ ടാങ്ക് തുടങ്ങി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 നോട് സാമ്യം തോന്നുന്ന ഘടകങ്ങള്‍ നിരവധിയുണ്ട് ഈ ബൈക്കിന്. കൂടാതെ സുരക്ഷ ഉറപ്പാക്കാന്‍ ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here