റോൾസ് റോയ്സിന്‍റെ കൺവെർട്ടിബിൾ മോഡൽ ഡോൺ ഇന്ത്യൻ വിപണിയില്‍

0
31

മുംബയ്: അത്യാഡംബര കാർ നിർമ്മാണ രംഗത്തെ പ്രമുഖ ബ്രിട്ടീഷ് ബ്രാൻഡായ റോൾസ് റോയ്സിന്റെ കൺവെർട്ടിബിൾ മോഡൽ ഡോൺ ഇന്ത്യൻ വിപണിയിലെത്തി. ഇന്ത്യയിലെ ആദ്യ സൂപ്പർ ലക്ഷ്വറി കൺവെർട്ടിബിൾ കാറാണെന്ന് റോൾസ് റോയ്സ് സൗത്ത് ഏഷ്യ സെയിൽസ് മാനേജർ സ്വെൻ റിറ്രെർ പറഞ്ഞു. 6.25 കോടി രൂപയാണ് മുംബയ് എക്സ് ഷോറൂം വില.നാല് സീറ്റുകളുള്ള ഡോൺ, ചെന്നൈ, ന്യൂഡൽഹി വിപണികളിലും ഉടൻ ഡോൺ അവതരിപ്പിക്കും.