കൊച്ചി : ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി രണ്ട് പേര് പിടിയിലായി. സിറ്റി ഷാഡോ പൊലീസാണ് യുവാക്കളെ പിടികൂടിയത്. അറസ്റ്റിലായവരില്‍ ശ്രീലങ്കന്‍ സ്വദേശിയും ഉള്‍പ്പെടുന്നു. ജാഫ്ന സ്വദേശി ശ്രീദേവന്‍ (57), സഹായിയും ചെന്നൈ റോയല്‍പേട്ട് സ്വദേശിയുമായ ഷാഹുല്‍ ഹമീദ് (36) എന്നിവരാണു പൊലീസ് പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസിപി ടി.ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം നടത്തുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ കിലോയ്ക്ക് ഒരു കോടിയിലധികം രൂപ വിലവരുന്ന വൈറ്റ് ഹെറോയിനാണു ഇവരില്‍ നിന്ന് പിടികൂടിയത്.