“ലബനാനിലേക്ക് മടങ്ങിയെത്തും”- സഅദ് ഹരീരി

0
53

ലബനാന്‍: രാജിവെച്ച ലബനാന്‍ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി സൌദിയില്‍നിന്ന് ഉടന്‍ ബെയ്റൂത്തിലേക്ക് മടങ്ങും. റിയാദില്‍ ഫ്യൂച്ചര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ഹരീരി നിലപാട് വ്യക്തമാക്കിയത്.
എട്ട് ദിവസം മുമ്പ് ലബനാന്‍ പ്രധാനമന്ത്രിപദം രാജിവെച്ച സഅദ് അല്‍ ഹരീരി തടവിലാണെന്നുള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവയെ തള്ളി താന്‍ ഉടന്‍ തന്നെ ലബനാനിലേക്ക് മടങ്ങുമെന്നാണ് അല്‍ഹരീരി റിയാദില്‍ വ്യക്തമാക്കിയത്. എട്ട് ദിവസം മുമ്പ് പെട്ടെന്ന്‍ പ്രഖ്യാപിച്ച രാജിക്ക് ശേഷം ഇതാദ്യമായാണ് അല്‍ ഹരീരി തന്‍റെ മറ്റ് നടപടികളെക്കുറിച്ച് മനസ്സ് തുറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here