ലോകകപ്പിനായുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

0
75

ലോകകപ്പിനായുള്ള  ടീമിനെ പ്രഖ്യാപിച്ച്‌ ബ്രസീല്‍.  റഷ്യയില്‍ അടുത്ത മാസം നടക്കുന്ന ലോകകപ്പിനായുള്ള 23 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചത്.
നെയ്മര്‍, കുട്ടീന്യോ, ഫെര്‍മീന്യോ, വില്ല്യന്‍, പൗളീന്യോ, ഫെര്‍ണാണ്ടീന്യോ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ടീം. യുവതാരം ആര്‍തറിനെ, മൊണാക്കോയുടെ ഫാബിനോ, യുവന്റസ് ഫുള്‍ബാക്ക് അലക് സാന്‍ട്രോ തുടങ്ങിയവര്‍ ടീമിലില്ല. അതേസമയം റിവര്‍പ്ലേറ്റ് ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി, റെയ്സിങിന്റെ മിഡ്ഫീല്‍ഡര്‍ റിക്കാര്‍ഡോ സെഞ്ച്വൂറിയന്‍, സ്പോര്‍ട്ടിങ് മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ബറ്റാഗ്ലിയ എന്നിവരടങ്ങിയ 35 അംഗ ടീമിനെ അര്‍ജന്റീനയും പ്രഖ്യാപിച്ചു. മെസ്സി, ഡിബാല, ഇക്കാര്‍ഡി, അഗ്വേറോ, ഡിമരിയ, ഹിഗ്വെയിന്‍ എന്നിവര്‍ അടങ്ങുന്ന അറ്റാക്കിങ് നിരതന്നെ സാംപോളി പ്രഖ്യാപിച്ച ടീമിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here