ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീം ക്യാമ്ബിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി

0
510

ലിസ്ബന്‍: 2018 ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീം ക്യാമ്ബിലേക്ക് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി. ലിസ്ബന്‍ മേഖലയിലെ ഓറിയറസിലുള്ള പരിശീലന കേന്ദ്രത്തില്‍ തിങ്കളാഴ്ചയാണ് ക്രിസ്റ്റ്യാനോ എത്തിയത്. മെയ് 26ന് നടന്ന ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന് പിന്നാലെ റോണോ വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച അള്‍ജീരിയക്കെതിരായ സൗഹൃദമത്സരത്തില്‍ പോര്‍ച്ചുഗലിനായി റൊണാള്‍ഡോ കളിക്കും. ഇതിന് മുമ്ബ് റോണോയില്ലാതെ കളിച്ച പോര്‍ച്ചുഗല്‍ തുനീഷ്യയോട് 2-2നും ബെല്‍ജിയത്തോട് ഗോള്‍രഹിത സമനിലയിലും പിരിഞ്ഞിരുന്നു. സ്പെയിനിനെതിരെ ജൂണ്‍ 15നാണ് പോര്‍ച്ചുഗലിന്‍റെ ആദ്യ ലോകകപ്പ് മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here