ലോകകപ്പ് ഫുട്‌ബോള്‍ അവസാനഘട്ട ടിക്കറ്റ്‌ വില്‍പ്പനയ്‌ക്കു തുടക്കം

0
87

ലോകകപ്പ് ഫുട്‌ബോള്‍ അവസാനഘട്ട ടിക്കറ്റ്‌ വില്‍പ്പനയ്‌ക്കു തുടക്കം. മൂന്നാമത്തേതും അവസാനഘട്ടത്തേതുമായ ടിക്കറ്റ്‌വില്‍പ്പനയ്‌ക്ക് ബുധനാഴ്‌ചയാണ്‌ ഫിഫ ആരംഭം കുറിച്ചത്‌. ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനില്‍ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക്‌ ആദ്യമെന്ന രീതിയിലാണ്‌ അവസാനമിനിട്ട്‌ ടിക്കറ്റ്‌ വില്‍പ്പന. ആദ്യ രണ്ടു ഘട്ടങ്ങളിലെയും ടിക്കറ്റ്‌ വില്‍പ്പനയോടു ലോകമൊന്നടങ്കമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെയാണു പ്രതികരിച്ചത്‌. കഴിഞ്ഞവര്‍ഷം സെപ്‌റ്റംബറിലാണ്‌ ഫിഫ വെബ്‌സൈറ്റിലൂടെ ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here