ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുന്‍പ്​ രാമക്ഷേത്രം നിര്‍മാണം തുടങ്ങുമെന്ന്​ അമിത്​ ഷാ

0
31

ഹൈദരാബാദ്​: 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്ബ്​ രാമക്ഷേത്രം നിര്‍മാണം തുടങ്ങുമെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്​ ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടികാഴ്​ചയിലാണ്​ രാമക്ഷേത്രം നിര്‍മാണത്തെ കുറിച്ച്‌​ അമിത്​ ഷാ സൂചന നല്‍കിയത്​. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ്​ അമിത്​ ഷാ വെള്ളിയാഴ്​ച ഹൈദരാബാദിലെത്തിയത്​. തെരഞ്ഞെടുപ്പ്​​ നേരത്തെ ആക്കില്ലെന്നും അമിത്​ ഷാ വ്യക്​തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നത്​ സംബന്ധിച്ച്‌​ അമിത്​ ഷാ പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. ബി.ജെ.പി നാഷണല്‍ എക്​സിക്യൂട്ടീവ്​ അംഗം ശേഖര്‍ജിയാണ്​ അമിത്​ ഷായുടെ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക്​ മുന്നില്‍ വിശദീകരിച്ചത്​. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അടുത്ത പൊതു തെരഞ്ഞെടുപ്പിന്​ മുമ്ബ്​ രാമക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്നാണ്​ വിശ്വാസമെന്ന്​ അമിത്​ ഷാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here