ല​ക്നോ​വി​ല്‍ കാ​ഷ്മീ​രി​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം

0
95

ല​ക്നോ: ല​ക്നോ​വി​ല്‍ കാ​ഷ്മീ​രി​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം. സെ​ന്‍​ട്ര​ല്‍ ല​ക്നോ​വി​ലെ ദ​ലി​ഗം​ജി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. വ​ഴി​വാ​ണി​ഭ​ക്കാ​രാ​യ ര​ണ്ടു പേ​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​വ​ര്‍ വ​ഴി​യ​രി​കി​ല്‍ ഇ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നി​ടെ കാ​വി വേ​ഷ​ധാ​രി​ക​ളാ​യ ര​ണ്ടു പേ​ര്‍ എ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​ടി ഉ​പ​യോ​ഗി​ച്ച്‌ ക്രൂ​ര​മാ​യി അ​ടി​ച്ചു. ത​ല്ല​രു​തെ​ന്ന് അ​പേ​ക്ഷി​ച്ചി​ട്ടും ഇ​വ​ര്‍ മ​ര്‍​ദ​നം തു​ട​ര്‍​ന്നു. അ​ക്ര​മി​ക​ളി​ലൊ​രാ​ള്‍ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ചു.  ര​ണ്ടാ​മ​ത്തെ ക​ച്ച​വ​ട​ക്കാ​ര​നെ​യും ആ​ക്ര​മി​ച്ച​തി​നു ശേ​ഷം അ​ടു​ത്ത​യാ​ളെ അ​ക്ര​മി​ക​ള്‍ ല​ക്ഷ്യ​മി​ട്ട​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ടു. നി​യ​മം കൈ​യി​ലെ​ടു​ക്ക​രു​തെ​ന്നും ത​ങ്ങ​ള്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​മെ​ന്നും നാ​ട്ടു​കാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തോ​ടെ​യാ​ണ് ഇ​വ​ര്‍ പി​ന്തി​രി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വി​ശ്വ​ഹി​ന്ദു ദ​ള്‍ പ്ര​സി​ഡ​ന്‍റ് എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ആ​ളാ​ണ് പ്ര​ധാ​ന​പ്ര​തി. കാ​ഷ്മീ​രി​ക​ളെ ആ​ക്ര​മി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​യാ​ള്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ളെ ഇ​തു​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here