വടക്കന്‍ ഇറാഖില്‍ ശക്തമായ ഭൂചലനം: മരണം 207 കടന്നു

0
169

 

ബാഗ്ദാദ്: ഇറാന്‍- ഇറാഖ് അതിര്‍ത്തിയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 207 ആയി. 1,700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്‍- ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. തിങ്കളാഴ്ചയാണ് റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാകുന്നത്.
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറാഖിലെ കുര്‍ദ് മേഖലയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.
ഇറാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി നല്‍കുന്ന വിവരമനുസരിച്ച്‌ ഇതുവരെ 207 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ കമ്പനം മൂന്നു മിനിറ്റോളം നീണ്ടു നിന്നതിനാല്‍ മരണസംഖ്യ കൂടാനാണ് സാധ്യത. മേഖലയില്‍ തുടര്‍ചലനങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. രാത്രിയായതിനാല്‍ തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ആളുകളെ കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. നേരം വെളുക്കുന്നതോടെ മാത്രമേ ചിത്രം കൂടുതല്‍ വ്യക്തമാകൂവെന്നാണ് ഇറാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here