വടക്കന്‍ കൊറിയക്ക് മുന്നറിയിപ്പ് നല്‍കി യു.എസ്-കൊറിയ സംയുക്ത സൈനിക അഭ്യാസം

0
47

 

ബീജിങ്: വടക്കന്‍ കൊറിയക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനിക അഭ്യാസം തുടങ്ങി. ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്തെ കടലിലാണ് നാവിക അഭ്യാസം നടക്കുന്നത്. നാലു ദിവസത്തെ നാവിക അഭ്യാസമാണ് അമേരിക്ക തീരുമാനിച്ചിട്ടുള്ളത്.
അമേരിക്കയുടെ വിമാനവാഹിനി യുദ്ധകപ്പലുകളായ യു.എസ്.എസ് റൊണാന്‍ഡ് റീഗന്‍, യു.എസ്.എസ് റിയോഡോര്‍ റൂസ് വെല്‍റ്റ്, യു.എസ്.എസ് നിമിറ്റ്സ് എന്നിവയാണ് നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. 2007ന് ശേഷം ആദ്യമായാണ് മൂന്നു യുദ്ധകപ്പലുകള്‍ ഉള്‍പ്പെടുന്ന സൈനിക അഭ്യാസം നടക്കുന്നതെന്ന് ദക്ഷിണ കൊറിയന്‍ സേന അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here