വടക്കന്‍ പറവൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ തിരുവാഭരണമടക്കം വന്‍ മോഷണം

0
106

കൊച്ചി: വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ തിരുവാഭരണമടക്കം വന്‍ മോഷണം. തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇന്നലെ രാത്രി ക്ഷേത്രവാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ ഉള്ളില്‍ക്കടന്നത്. തൃക്കപുരം ക്ഷത്രത്തില്‍നിന്ന് 30 പവന്‍റെ തിരുവാഭരണവും 65,000 രൂപയും നഷ്‌ടപ്പെട്ടു. ശ്രീനാരായണ ക്ഷേത്രത്തില്‍നിന്ന് 20 പവന്‍ സ്വര്‍ണവും കാണിക്കവഞ്ചിയും കവര്‍ന്നു. മോഷണം നടന്ന ക്ഷേത്രങ്ങളില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here